മലപ്പുറം: ആറ് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം താനൂര്‍ കടലില്‍ നിന്ന് കണ്ടെത്തി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സനൂപ് (34) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. താനൂര്‍ കടലില്‍ നിന്നും ഒമ്പത് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.
മുഖം തിരിച്ചറിയാന്‍ പറ്റാത്ത നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ഫിഷറീസ് ഓഫീസില്‍ അറിയിക്കുകയായിരുന്നു.
മലപ്പുറം ഫിഷറീസ് സ്റ്റേഷന് എഡിഎഫ് എ.ആര് രാജേഷിന്റെ നിര്‍ദ്ദേശ പ്രകാരം ഫിഷറീസ് മറൈന്‍ ഗാര്‍ഡ് അരുണ്‍ ചേളാരിയുടെ നേതൃത്വത്തില്‍ താനൂരില്‍ നിന്നും ഫിഷറീസ് റെസ്ക്യൂ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post