കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 8 പേര്‍ക്കെതിരെ കേസെടുത്തു. നീലേശ്വരം പോലീസാണ് കേസെടുത്തത്.
ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാള്‍ക്കുമെതിരെ, അലക്ഷ്യമായി സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിനാണ് കേസ്. അഞ്ഞൂറ്റമ്പലം വീരര്‍കാവ് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയിലാണ്.