കൊച്ചി ചിറ്റൂരില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലാര്‍ ബസിന് തീപിടിച്ചു; ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു

കൊച്ചി: തൊടുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ലാര്‍ ബസിന് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണ്ണമായും കത്തി നശിക്കുകയായിരുന്നു.

തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ചിറ്റൂരില്‍ വെച്ച് തീ പിടിച്ചത്. ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ബസ്സില്‍ 20 പേരാണ് ഉണ്ടായിരുന്നത്.

ബസ്സിന്റെ അടിയില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയത്ത് ബസ്സില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്‌സെത്തി തീയണച്ചെങ്കിലും ബസ് കത്തി നശിക്കുകയായിരുന്നു.

Exit mobile version