റിയാദ്: സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. പാലക്കാട് ഷൊര്‍ണൂര്‍ കനയം സ്വദേശി വെട്ടിക്കാട്ടില്‍ മുഹമ്മദ് അഷ്റഫ് ആണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു.
റിയാദിലാണ് സംഭവം. നെഞ്ചു വേദന അനുഭവപ്പെട്ടതോടെ അഷ്റഫിനെ ഉടന്‍ തന്നെ റിയാദ് കിങ് അബ്ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. റിയാദില്‍ ഡ്രൈവറായാണ് അഷ്റഫ് ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനായി സഹോദരന് ഉസ്മാന്, റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ഭാരവാഹികളായ റിയാസ് തിരൂര്‍ക്കാട്, സുല്‍ത്താന്‍ കാവന്നൂര്‍, ജാഫര്‍ വീമ്പൂര് എന്നിവരുടെ നേതൃത്വത്തില്‍ നടപടി പുരോഗമിക്കുകയാണ്.
പിതാവ് – അബ്ദുസലാം (പരേതന്), മാതാവ് – ആസ്യ, ഭാര്യ – സീനത്ത്, മക്കള്‍ – മുഹമ്മദ് അര്‍ഷാദ്, മുഹമ്മദ് അനാന്‍, മുഹമ്മദ് മുസ്തഫ.
Discussion about this post