നിയന്ത്രണം വിട്ട പിക്കപ്പ് ലോറിയിടിച്ചു, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

accident|bignewslive

ഏഴിമല: പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ ഏഴിമലയിലാണ് സംഭവം. ശോഭ, യശോദ എന്നിവരാണ് മരിച്ചത്.

ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്.

ഗുരുതരമായി പരിക്കേറ്റ ശോഭയെയും യശോദയെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Exit mobile version