തൃശ്ശൂര്‍: ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. 6 പവനോളം സ്വര്‍ണാഭരണങ്ങളും വെള്ളി, പണം എന്നിവയും നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ക്ഷേത്രത്തില്‍ എത്തിയ മാനേജര്‍ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.
ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ഓഫീസിന്റെ പൂട്ടു തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് ഓഫീസിലെ അലമാര തുറന്നാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്. ക്ഷേത്രത്തിലെ കിരീടം, മാല, താലി, സ്വര്‍ണ്ണവേല്‍ ഉള്‍പ്പടെ 6 പവന്‍ സ്വര്‍ണ്ണമാണ് നഷ്ടമായത്. 2 വെള്ളിക്കുടവും 23000 രൂപയും കവര്‍ന്നിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി.