സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തി; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: വെളിച്ചിക്കാലയില്‍ അക്രമി സംഘം യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് കൊല്ലപ്പെട്ടത്. സംഘം ചേര്‍ന്നുള്ള ആക്രമണത്തിനിടെ ഒരാള്‍ നവാസിനെ കയ്യില്‍ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടെയാണ് നവാസിന് കുത്തേറ്റത്. ക്രിമിനല്‍ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

Exit mobile version