പാലക്കാട്: കൊപ്പത്ത് കാര്‍ മതിലില്‍ ഇടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു. മലപ്പുറം ചങ്ങരംകുളം കൊക്കൂര്‍ സ്വദേശി സജ്ന (43) ഭര്‍ത്താവിന്റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഇരുവരും മരിച്ചത്.
കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ചു. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ തകര്‍ന്നു.
Discussion about this post