പാലക്കാട് ഡിസിസിയുടെ പ്രമേയം പരിഗണിച്ചില്ല, രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നില്‍ വിഡി സതീശനും ഷാഫി പറമ്പിലുമെന്ന് എംവി ഗോവിന്ദന്‍

mv govindan|bignewslive

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നില്‍ വി ഡി സതീശനും ഷാഫി പറമ്പിലും ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഡിസിസി ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയത്.

എന്നാല്‍ നേതൃത്വം അത് പരിഗണിക്കാതിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനകത്ത് അതിശക്തമായ വിവാദവും പ്രശ്നങ്ങളും നിലനില്‍ക്കുകയാണെന്നും ഓരോദിവസം കഴിയുന്തോറും പാലക്കാട് ഇടതു സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ സാഹചര്യം കൂടുതല്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സരിന്‍ മിടുക്കനായ സ്ഥാനാര്‍ത്ഥിയാണെന്ന് ശശി തരൂര്‍ പറഞ്ഞിട്ടുണ്ട്. മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയാണെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞിട്ടുണ്ട്. സരിന്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ വലിയ വിജയസാധ്യതയാണ് കാണുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Exit mobile version