ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

death|bignewslive

തിരുവനന്തപുരം: ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണ് സംഭവം. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. സെല്‍വരാജിനെ മുറിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്.

ഭാര്യയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. എറണാകുളത്ത് പഠിക്കുന്ന ഇവരുടെ മകന്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു.

അപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലും വാതിലുകള്‍ തുറന്ന നിലയിലുമായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version