കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി നാളെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി വയനാട്ടിലെത്തും
രണ്ടു ദിവസം മണ്ഡലത്തിലുണ്ടാകും.
സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലും മീനങ്ങാടിയിലും ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതു യോഗങ്ങളില്‍ സംസാരിക്കും.
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴ, ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മല്‍ മൂന്നരയ്ക്ക് വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ മമ്പാട്, വൈകിട്ട് അഞ്ചു മണിക്ക് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചുങ്കത്തറ എന്നിവിടങ്ങളിലെ യോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും.
വയനാട്ടിൽ സിപിഐയിലെ സത്യൻ മൊകേരി, ബിജെപിയിലെ നവ്യ ഹരിദാസ് എന്നിവരാണ് പ്രിയങ്കയുടെ പ്രധാന എതിരാളികൾ.