കൊച്ചി: സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. തൃപ്പൂണിത്തുറയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു.
എറണാകുളത്തു നിന്ന് വൈക്കത്തേക്ക് പോകുന്ന സ്വകാര്യ ബസിലെ ജീവനക്കാരനെയാണ് മറ്റൊരു ബസിലെ ജീവനക്കാര്‍ ബസ് നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. പിന്നാലെ ബസ്സിലെ യാത്രക്കാരും നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടു.
ഇതോടെ അക്രമികള്‍ പിന്മാറി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃപ്പൂണിത്തുറ പൊലീസ് നടപടി സ്വീകരിച്ചു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വകാര്യ ബസ്സുകള്‍ തമ്മിലുള്ള മത്സരയോട്ടം ഇപ്പോള്‍ പതിവായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മത്സരയോട്ടത്തെ തുടര്‍ന്ന് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിരുന്നു.