കോഴിക്കോട്: തൃശൂര്‍ പൂരം കലക്കിയെന്ന് മുസ്ലിം ലീഗ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഘപരിവാറിനേക്കാള്‍ ആവേശമാണ് ലീഗിനെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ല. ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പ്പം വൈകി എന്നതാണെന്നും ഇതിന്റെ പേരാണോ പൂരം കലക്കല്‍ എന്നും അവിടെ ഏതെങ്കിലും ആചാരപരമായ കാര്യങ്ങള്‍ നടക്കാതെ പോയോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
പി ജയരാജന് രചിച്ച ‘കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു പൊലീസുകാരന് ആര്‍എസ്എസ് നേതാവിനെ കണ്ടു എന്നാണ് പറയുന്നതെന്നും ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ കേരള അമീറിന്റെ തോളത്തു കൈയിട്ടു കൊണ്ടല്ലേ ലീഗ് ഇതു പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
പൂരം കലങ്ങിയെന്നൊക്കെ ലീഗ് എന്തിനാണ് കള്ള പ്രചാരണം നടത്തുന്നത്. സംഘപരിവാറിനേക്കാള്‍ ആവേശത്തിലാണ് ലീഗ് ഈ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post