കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. ആലുവ എടത്തല ഗ്രാമപഞ്ചായത്ത് അംഗം അഫ്‌സല്‍ കുഞ്ഞുമോന്റെ മകന്‍ സുഹര്‍ അഫ്‌സലാണ് മരിച്ചത്. മൂന്ന് വയസ്സായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. രാത്രി തിരുവനന്തപുരത്ത് വച്ചാണ് അപകടമുണ്ടായത്.
അഫ്‌സലും ഭാര്യയും മക്കളും സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. അഫ്‌സലായിരുന്നു കാറോടിച്ചിരുന്നത്. ഭാര്യയും കുഞ്ഞും മുന്നിലെ സീറ്റിലും മൂത്ത മകള്‍ പിന്നിലെ സീറ്റിലുമായിരുന്നു.
Discussion about this post