തൃശൂര്‍: പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞോടി. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം. വേണാട്ടുമറ്റം ഗോപാലന്‍കുട്ടി എന്ന കൊമ്പനാണ് ഇടഞ്ഞ് ഓടിയത്.
ഇടഞ്ഞ് ഓടിയ ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന് പരിക്കേറ്റു. ആന ഇയാളെ തുമ്പിക്കൈകൊണ്ടു അടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. കുളിപ്പിക്കാനായി ആനയുടെ വടം അഴിച്ചപ്പോളാണ് ആന ഇടഞ്ഞത്. ഒന്നരക്കിലോമീറ്ററോളം ദുരം ആന ഇടഞ്ഞ് ഓടി.
സംഭവം ഗ്രാമവാസികളെയും പരിഭ്രാന്തരാക്കി. കല്ലുംപുറ, കൊരട്ടിക്കര, കോത്തോളിക്കുന്ന് ഭാഗത്തേക്ക് ഓടിയ ആന പാടത്തേക്ക് ഇറങ്ങി. പൊറവൂര്‍ അമ്പലത്തിന് സമീപം പാടത്തുവച്ച് ആനയെ തളച്ചു. അതേസമയം, ആന നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല.
Discussion about this post