മനുഷ്യന്റെ അഹന്ത, അങ്ങേയറ്റത്തെ ക്രൂരത, ആനകളെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ആനകളെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്നതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണെന്നും കോടതി പറഞ്ഞു.

മനുഷ്യന്റെ അഹന്ത കാരണമാണ് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോ​ഗിക്കുന്നത് എന്നും തിമിം​ഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളിപ്പിന് ഉപയോഗിച്ചേനേയെന്നും കോടതി പറഞ്ഞു.

ഇത്തരത്തിൽ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നത്തിലൂടെ ആനകൾ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ് എന്നും ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. ആനകളെ ചങ്ങലയ്ക്കിട്ട് നിർത്തുകയാണെന്നും മനുഷ്യർ ഇങ്ങനെ നിൽക്കുമോയെന്നും കോടതി വിമർശിച്ചു.

Exit mobile version