പണം തട്ടിയെടുക്കാൻ വയോധികനെ കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹം കണ്ടത് കടവരാന്തയിൽ, കൊലയാളി പിടിയിൽ

കോഴിക്കോട്: കടവരാന്തയില്‍ വയോധികനേ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ വടകരയിൽ ആണ് സംഭവം.

തെരുവില്‍ കഴിഞ്ഞിരുന്ന അജ്ഞാതനായ വയോധികന്‍ കൊല്ലപ്പെട്ടത്.സംഭവത്തിൽ 54കാരനായ കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി നാറാണത്ത് സജിത്തി (നായര്‍ സജിത്ത്)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബര്‍ 17ന് രാത്രിയിലാണ് സംഭവം.പുതിയ ബസ് സ്റ്റാന്റിന് സമീപത്തുള്ള കടവരാന്തയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ എന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുണ്ടായിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പോസ്റ്റ്മാര്‍ട്ടം നടത്തുകയും കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സജിത്ത് പിടിയിലായത്. വയോധികൻ്റെ കൈയിലുണ്ടായിരുന്ന പണം കൈക്കലാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് സജിത്ത് പറഞ്ഞു.

Exit mobile version