റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന്‍റെ പല്ല് കൊഴിഞ്ഞു, താടിയെല്ലിനും പൊട്ടൽ

തൃശ്ശൂര്‍: തൃശ്ശൂരില്‍ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്. അയ്യന്തോള്‍ മരുതൂര്‍കളത്തില്‍ സ്വദേശി സന്തോഷ് കെ. മേനോന് (46) ആണ് പരിക്കേറ്റത്. തൃശൂര്‍ പൂങ്കുന്നത്ത് റോഡിലെ കുഴിയില്‍ വീണാണ് അപകടം. വീഴചയുടെ ആഘാതത്തില്‍ സന്തോഷിന്റെ പല്ല് കൊഴിഞ്ഞു. താടിയെല്ലിന് പൊട്ടലുണ്ട്. സന്തോഷിനെ തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

വ്യാഴാഴ്ച രാത്രി. 9.30 ഓടെയാണ് സംഭവം. തലയ്ക്ക് മുറിവേറ്റ സന്തോഷിന് പല്ലിനും താടിയെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Exit mobile version