ഷൂസിനുള്ളില്‍ കിടന്ന പാമ്പിന്റെ കടിയേറ്റു, പാലക്കാട് 48കാരന്‍ ആശുപത്രിയില്‍

പാലക്കാട്: ഷൂസിനുള്ളില്‍ കിടന്ന പാമ്പിന്റെ കടിയേറ്റ് 48കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് ചേപ്പുള്ളി വീട്ടില്‍ കരിമിനാണ് പാമ്പിന്റെ കടിയേറ്റത്.

അതിരാവിലെ സ്ഥിരമായി നടക്കാന്‍ പോകുന്നയാളാണ് കരിം. ഇന്ന് രാവിലെ ഉറക്കമുണര്‍ന്ന ഇദ്ദേഹം വീടിന്റെ മുന്‍വശത്ത് സിറ്റൗട്ടില്‍ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കാന്‍ ശ്രമിച്ചിരുന്നു. ഈ ഷൂസിനകത്താണ് വിഷപ്പാമ്പ് കിടന്നത്.

പരിക്കേറ്റ കരിമിനെ പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴിമണ്ഡലി ഇനത്തില്‍ പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം.

Exit mobile version