കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

മലപ്പുറം: രാമപുരത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. രാമപുരം ജംസ് കോളേജ് വിദ്യാര്‍ത്ഥി ഹസന്‍ ഫദലാണ് (19) മരിച്ചത്. വേങ്ങര കുരിയാട് സ്വദേശിയാണ് ഹസല്‍ ഫദല്‍.

ഗുരുതരമായി പരിക്കേറ്റ സഹയാത്രികനും വിദ്യാര്‍ത്ഥിയുമായ ഇസ്മായില്‍ ലബീബിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസന്‍ ഫദലിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Exit mobile version