കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്ന് ആര്‍എംപി നേതാവ് കെകെ രമ എംഎല്‍എ. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നും രമ പറഞ്ഞു.
കേരളത്തിന് പുറത്തുള്ള ഒരു ഏജന്‍സിക്ക് മാത്രമേ ഇതു സാധിക്കുകയുള്ളൂവെന്നും ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നും കെകെ രമ പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരഗണിക്കുന്ന പശ്ചാത്തലത്തിലാണ് കെ.കെ രമയുടെ ആരോപണം.