കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം തുടങ്ങി. അഭിഭാഷകനായ കെ വിശ്വന്‍ മുഖേനെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.
നവീനെതിരെ രണ്ട് പരാതികള്‍ ലഭിച്ചിരുന്നുവെന്നും അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് താനെന്നും പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ? എന്നും ദിവ്യ കോടതിയില്‍ പറഞ്ഞു.
തന്റെ പരിധിയിലല്ലാത്ത കാര്യങ്ങളില്‍ എഡിഎം നവീന്‍ ബാബു ഇടപെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അഴിമതിക്കാര്‍ ആകരുതെന്നത് സമൂഹത്തിന്റെ ആവശ്യമാണെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നും ദിവ്യ പറഞ്ഞു.
കളക്ടര്‍ അനൗപചാരികമായി ക്ഷണിച്ചിട്ടാണ് നവീന്റെ യാത്രയയപ്പ് യോഗത്തിലേക്ക് വന്നത്. വരുമെന്ന് ഫോണില്‍ കളക്ടറെ അറിയിക്കുകയും ചെയ്തിരുന്നുവെന്നും സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടറാണ് എന്നും വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.