തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വാടക വീട്ടിൽ നിന്ന് വൻ കഞ്ചാവ് വേട്ട. മഞ്ച- ചാമ്പ പുര എന്ന സ്ഥലത്ത് വാടക വീട്ടിൽ 3 പ്ലാസ്റ്റിക് ചാക്കിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. 20 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്.
ആര്യനാട് പറണ്ടോട് സ്വദേശികളായ ഭാര്യയും ഭർത്താവാണ് ഈ വീട്ടില്‍ താമസിച്ചത്. നെടുമങ്ങാട് എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. എക്സൈസ് സംഘം എത്തിയതും ഭർത്താവ് മനോജ് (23) സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ഭാര്യ ഭുവനേശ്വരിയെ (24) എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.