തൃശൂര്‍: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം. തൃശൂരിലാണ് സംഭവം. തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടില്‍ നിജോ ആണ് മരിച്ചത്.
കരുവന്നൂര്‍ ചെറിയപാലത്തില്‍ വച്ച് ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്ന ദേവമാത എന്ന സ്വകാര്യ ബസുമായാണ് നിജോ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചത്.
ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് എതിരെ വന്നിരുന്ന കാറില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ നിജോയെ ഉടന്‍ തന്നെ തൃശ്ശൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടം നടന്ന ഉടനെ ബസ് ജീവനക്കാര്‍ ഇറങ്ങി ഓടിയതായും നാട്ടുകാര്‍ പറഞ്ഞു. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും ചേര്‍പ്പ് പൊലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Discussion about this post