കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്. നവീന്‍ ബാബുവിനെതിരായ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ലെന്നും, നവീന്‍ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും കളക്ടര്‍ പ്രതികരിച്ചു.
യോഗത്തിന് മുന്‍പ് ദിവ്യ വിളിച്ചിരുന്നുവെന്നും കോള്‍ രേഖകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തില്‍ കൈമാറിയെന്നും അരുണ്‍ കെ വിജയന് കൂട്ടിച്ചേര്‍ത്തു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കളക്ടറുടെ മൊഴിയെടുത്തിരുന്നു. രാത്രി ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു മൊഴിയെടുപ്പ്.
Discussion about this post