കൊല്ലം: കുന്നിക്കോട് മോഷണ ശ്രമം തടയാന്‍ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയാണ് അക്രമണത്തിന് ഇരയായത്. അനിതയുടെ നിലവിളി കേട്ട് ഭര്‍ത്താവ് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ അനിത വീട്ടുകാര്‍ക്കൊപ്പം ടിവിയില്‍ പരിപാടി കാണുമ്പോഴാണ് സംഭവം.
ടിവി കണ്ടുകൊണ്ടിരിക്കേ പെട്ടെന്ന് വീട്ടില്‍ കറന്റ് പോയി. എന്നാല്‍ വീടിന് സമീപത്തെ തെരുവുവിളക്ക് അണഞ്ഞില്ല. അയല്‍വീട്ടിലും വെളിച്ചമുണ്ടായിരുന്നു. ഫ്യൂസ് പോയതാകാം എന്ന് കരുതി അനിത മെയില്‍ സ്വിച്ചിന് അടുത്തെത്തി.
തുടര്‍ന്നാണ് മെയിന്‍ സ്വിച്ചിന് സമീപം പതുങ്ങിയിരുന്ന മോഷ്ടാവ് തടികക്ഷണം കൊണ്ട് അനിതയുടെ തലയ്ക്ക് അടിച്ചത്. വേദനയിലും ഭയപ്പാടിലും അനിത നിലവിളിച്ചതോടെ ഭര്‍ത്താവ് ഓടി എത്തി.
മോഷ്ടാവ് ആദ്യം ഭര്‍ത്താവിനെയും ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നാലെ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയാണ് അനിതയെ അശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് കുന്നിക്കോട് പോലീസിനെ വിവരം അറിയിച്ചു. ഇരുപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്നയാളാണ് മോഷ്ടാവ്. വീട്ടുകാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post