കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യ ബോംബ് ഭീഷണി. യാത്രക്കാരനാണ് ഭീഷണി ഉയർത്തിയത്. എന്നാൽ സിഐഎസ്എഫ് പരിശോധനയില്‍ ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല.
3.50ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്.മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദാനയെന്ന ആളാണ് മുംബൈ വിസ്താര ഫ്‌ലൈറ്റിൽ വ്യാജഭീഷണി ഉയർത്തിയത്.
തുടര്‍ന്ന് സിഐഎസ്എഫ് പരിശോധന നടത്തി.എന്നാല് ബോംബ് കണ്ടെത്താൻ കഴിഞ്ഞില്ല.തുടര്‍ച്ചായ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടങ്ങളില്‍ പരിശോധന നടത്തിയാണ് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.