മൂവാറ്റപുഴ: ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ മുന്‍ ആര്‍ഡിഒയ്ക്ക് 7 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. മുവാറ്റുപുഴ ആര്‍ഡിഒ ആയിരുന്ന വി.ആര്‍ മോഹനന്‍ പിള്ളയെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
7 വര്‍ഷം കഠിന തടവും 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ. 2016 ലെ കൈക്കൂലി കേസിലാണ് ശിക്ഷ വിധിച്ചത്. മുവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.