തിരുവനന്തപുരം: ആട്ടുംതുപ്പും സഹിച്ച് എന്തിനാണ് ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നതെന്ന് കെ മുരളീധരനോട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിക്കുകയായിരുന്നു സുരേന്ദ്രന്‍.
സ്വന്തം അമ്മയെ അപമാനിച്ച ആള്‍ക്കായി കെ മുരളീധരന്‍ വോട്ട് ചോദിക്കുന്നുവെന്നും മുരളീധരനോട് തനിക്ക് സഹതാപമേയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.അതേസമയം മുരളീധരന്‍ ഒരിക്കലും കോണ്‍ഗ്രസ് വിട്ട് പോകില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ബിജെപിയിലേക്ക് ഒരിക്കലും പോകില്ലെന്നും മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ച ആള്‍ക്കാണ് തെറ്റ് പറ്റിയതെന്നും പാലക്കാട് കോണ്‍ഗ്രസിന്റെ പോരാട്ടം ഇടതുപക്ഷവുമായാണെന്നും ചെന്നിത്തല പറഞ്ഞു.
പാലക്കാട് രാഹുല്‍ മാങ്കുട്ടത്തില്‍ മികച്ച ഭൂരിപക്ഷത്തോടെ ജയിക്കും. ഇ ശ്രീധരന്‍ നിന്നിട്ട് ജയിച്ചില്ലെന്നും മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് അവിടെ പ്രസക്തിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.