കണ്ണൂര്‍: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. സൈബര്‍ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കേസ്. കണ്ണപുരം സ്റ്റേഷനിലാണ് അജിത്ത് പരാതി നല്‍കിയത്.
സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ അധിക്ഷേപം നടത്തിയെന്നാണ് ഭര്‍ത്താവിന്റെ പരാതി. സംഭവത്തില്‍ പിപി ദിവ്യക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
അതേസമയം, ദിവ്യക്കെതിരെ ആരോപണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ്.
നവീന്‍ ബാബു ഫയലുകള്‍ വൈകിപ്പിക്കുന്നു എന്ന് പലരില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രശാന്തന് പുറമേ ഗംഗാധരന് എന്നയാളും നവീന്‍ ബാബുവിനെതിരെ പരാതി പറഞ്ഞിരുന്നു എന്നുമാണ് ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.
അതേസമയം, നവീന്‍ ബാബു പണം വാങ്ങിയെന്നോ അഴിമതി നടത്തിയെന്നോ വിജിലന്‍സിന് നല്കിയ പരാതിയില്‍ പറഞ്ഞിട്ടില്ലെന്നാണ് കെ ഗംഗാധരന് പറയുന്നത്.
Discussion about this post