ഉരുളി തന്നത് ക്ഷേത്ര ജീവനക്കാരന്‍, മോഷ്ടിച്ചതല്ല, പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

padmanabha swamy temple|bignewslive

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയായ ഗണേശ് ഝായുടെ മൊഴി പുറത്ത്. ക്ഷേത്ര ജീവനക്കാരനാണ് തനിക്ക് ഉരുളി തന്നതെന്നും താന്‍ മോഷ്ടിച്ചതല്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

തന്നെ ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ ഉരുളി മടക്കി നല്‍കുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയില്‍ നിന്നും ഉരുളി മോഷണം പോയത്.

സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്നു പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുന്നത്.

പിടിയിലായ ഗണേശ് ഝാ ഓസ്ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടറാണ്. അതേസമയം, ക്ഷേത്ര ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

Exit mobile version