മലപ്പുറം: ചങ്ങരംകുളത്ത് ബസ് യാത്രക്കിടെ യാത്രക്കാരന്റെ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി പരാതി. തൃശൂര്‍ സ്വദേശി ജിബിന്‍ എന്ന യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വര്‍ണമാണ് നഷ്ടപെട്ടത്. കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മോഷണം നടന്നത്.
കുറ്റിപ്പുറത്ത് നിന്നാണ് ഗിരി ബസില്‍ കയറിയത്. തൃശൂര്‍ ഭാഗത്തെ സ്വര്ണ്ണകടയില് വില്‍പ്പനക്ക് കൊണ്ടുപോയതായിരുന്നു സ്വര്‍ണം. എടപ്പാളില്‍ എത്തിയപ്പോള്‍ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായത് അറിഞ്ഞത്.
ചങ്ങരംകുളം പോലീസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബസ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വര്‍ണം കിട്ടിയില്ല. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post