ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം: സ്ത്രീയടക്കം 3 പേരെ പൊലീസ് പിടികൂടി

തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ മോഷണം. സംഭവത്തില്‍ സ്ത്രീകളടക്കം മൂന്ന് പേര്‍ പിടിയിലായി. നിവേദ്യ ഉരുളിയാണ് ക്ഷേത്രത്തില്‍ നിന്ന് ഇവര്‍ മോഷ്ടിച്ചത്.

മൂന്ന് പേര്‍ അടങ്ങുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. സ്ത്രീകളടക്കം സംഘത്തിലുണ്ട്. അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.

Exit mobile version