ദിവ്യയെ പദവിയില്‍ നിന്ന് നീക്കിയത് ശിക്ഷ, അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടിയെന്ന് സിപിഎം

pp divya divya|bignewslive

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പദവിയില്‍ നിന്ന് നീക്കിയത് ശിക്ഷയാണെന്ന് സിപിഎം. ദിവ്യക്കെതിരെ സംഘടനാ നടപടി ഉടന്‍ ഇല്ലെന്നും സിപിഎം വ്യക്തമാക്കി.

ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയില്‍ നടപടി സ്വീകരിച്ചത്. കേസില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്ന ശേഷം മതി തുടര്‍നടപടികള്‍ എന്നാണ് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന്റെ പൊതുവിലയിരുത്തല്‍.

അതേസമയം, ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാല്‍ സംഘടനാ നടപടിയുണ്ടാകുമെന്നും സിപിഎം വ്യക്തമാക്കി.

Exit mobile version