മലപ്പുറം: ഏഴ് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരന് 35 വര്‍ഷം കഠിനതടവ് ശിക്ഷ. അരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. നിലമ്പൂരിലാണ് സംഭവം.
പൂക്കോട്ടുംപാടം തൊട്ടുങ്ങല്‍ കെട്ടുങ്ങല്‍ വീട്ടില്‍ രാജനെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കണം.പിഴ അടച്ചില്ലെങ്കില്‍ 15 മാസം കൂടി ശിക്ഷ അനുഭവിക്കണം.
പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പൊലീസ് ഇന്‍സ്പെക്ടര്‍ കെ എന്‍ സുകുമാരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സാം കെ ഫ്രാന്‍സിസ് ഹാജരായി.
ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.