ഓട്ടോ ഡ്രൈവര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

auto driver|bignewslive

പാലക്കാട്: ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ആലിക്കരയിലാണ് സംഭവം. അത്താണി പറമ്പില്‍ റഷീദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാല്‍പ്പത്തിയാറ് വയസ്സായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് റഷീദിനെ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Exit mobile version