പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി ഒരു നേതാവ് കൂടി പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെഎസ് യു മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കെ എ ഷാനിബാണ് പാര്‍ട്ടി വിടുന്നത്.
പാലക്കാട്ടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അമര്‍ശം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിടുന്നതായും സിപിഎമ്മില്‍ ചേരാനാണ് തീരുമാനമെന്നും ഷാനിബ് പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി സരിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുകയാണ്.
പാലക്കാട് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭിന്നത രൂക്ഷമായത്. പാലക്കാട് ഒരു സമുദായത്തില്‍പ്പെട്ട നേതാക്കളെ പൂര്‍ണമായും കോണ്‍ഗ്രസ് തഴയുന്നുവെന്നും തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നിട്ടും പാര്‍ട്ടി തിരുത്തലിന് തയാറാകുന്നില്ലെന്നും ഷാനിബ് ആരോപിച്ചു.
കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പാലക്കാട്, വടകര, ആറന്‍മുള ഡിലുണ്ടെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു.