വീട്ടില്‍ പരിശോധന, എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍

serial actress|bignewslive

കൊല്ലം: എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. പരവൂര്‍ ചിറക്കര സ്വദേശി ഷംനത്ത് ആണ് പിടിയിലായത്. കൊല്ലത്തുവെച്ചാണ് നടി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം നടിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ വെച്ചാണ് എംഡിഎംഎ കണ്ടെത്തിയത്.പരവൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇവിടെ നിന്നും 3 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കടയ്ക്കല്‍ സ്വദേശി നവാസ് ആണ് കേസില്‍ രണ്ടാം പ്രതി. ഇയാളില്‍ നിന്നാണ് ഷംനത്ത് എംഡിഎംഎ വാങ്ങിയത്.

Exit mobile version