കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന്റെ സംഘാടകന്‍ താന്‍ ആയിരുന്നില്ലെന്ന് ജില്ല കലക്ടര്‍ അരുണ്‍ കെ വിജയന്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു.
പ്രോട്ടോക്കോള്‍ പ്രകാരം ദിവ്യ സംസാരിച്ചപ്പോള്‍ തടയാന്‍ കഴിയുമായിരുന്നില്ല. ഡെപ്യൂട്ടി സ്പീക്കറിനൊപ്പമാണ് ജില്ലപഞ്ചായത്തിന് പ്രോട്ടോക്കോളെന്നും തനിക്കെതിരായ ആരോപണങ്ങളില്‍ വിശദമായ കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പറയുമെന്നും കലക്ടര്‍ വ്യക്തമാക്കി.
പരിപാടി താന്‍ സംഘടിപ്പിച്ചതല്ല. സംഘാടകര്‍ സ്റ്റാഫ് കൗണ്സിലണെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാവുനതാണെന്നും പരിപാടിയുടെ സംഘാടകന്‍ താന്‍ അല്ലാത്തതിനാല്‍ പരിപാടിയില്‍ ക്ഷണിക്കേണ്ട മറ്റുള്ളവരെ ആള് താന്‍ അല്ലെന്നും കലക്ടര്‍ പറഞ്ഞു.
താന്‍ നവീന്റെ കുടുംബത്തിന് കത്ത് നല്‍കിയത് സഹാനുഭൂതികൊണ്ടാണ്. അത് തന്റെ കുറ്റമ്മതമല്ലെന്നും കുടുംബത്തിനൊപ്പം ദുഖത്തില്‍ താനും പങ്കുചേരുമെന്നും അറിയിക്കാനാണ്് കത്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post