പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും, ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ. പി സരിന് മത്സരിക്കുമെന്ന് എംവി ഗോവിന്ദന് വ്യക്തമാക്കി.
ചേലക്കരയില്‍ മുന്‍ എംഎല്‍എയായ യു ആര് പ്രദീപിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ചേലക്കരയില്‍ കെ രാധാകൃഷ്ണന് വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പാര്‍ട്ടിക്ക് വിശ്വാസമുണ്ടെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി.
Discussion about this post