മുന്നറിയിപ്പ് ബോര്‍ഡിന് സമീപം തന്നെ മാലിന്യം തള്ളി, യുവാവിന് 10,000 പിഴ ചുമത്തി

കോഴിക്കോട്: മാലിന്യം തള്ളരുതെന്ന് സൂചിപ്പിച്ച് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡിന് സമീപത്തായി മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ചുമത്തി. 10000 രൂപയാണ് പിഴ അടപ്പിച്ചത്. കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടി-കുന്തംചാരി-കൂട്ടക്കര റോഡില്‍ ഡയപ്പര്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയ സംഭവത്തില്‍ കൂടരഞ്ഞി കൊല്ലാപ്പിള്ളില്‍ സ്വദേശി അഖില്‍ കുര്യനെതിരെയാണ് നടപടി സ്വീകരിച്ചത്.

മാലിന്യം തള്ളിയ സ്ഥലം പഴയപടിയാക്കാനും ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് റോഡരികിലെ വിജനമായ സ്ഥലത്ത് മാലിന്യം തള്ളിയത്.

ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് പഞ്ചായത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ മാലിന്യം പരിശോധിച്ചെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന സൂചന ലഭിച്ചിരുന്നില്ല. പിന്നീട് പ്രദേശവാസികള്‍ തന്നെ കൂടുതല്‍ പരിശോധ നടത്തിയപ്പോഴാണ് അഖില്‍ കുര്യനാണെന്ന് ബോധ്യമായത്.

Exit mobile version