സരിന്‍ സ്ഥാനാര്‍ത്ഥിയാവും, അംഗീകാരം നല്‍കി സിപിഎം, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

p sarin|bignewslive

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പി സരിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച് സിപിഎം. സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി.

ഇന്ന് വൈകീട്ടോടെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ന് രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഏകകണ്ഠമായി തീരുമാനം ഉണ്ടായത്. മുതിര്‍ന്ന നേതാവ് എകെ ബാലനും മന്ത്രി എംബി രാജേഷും യോഗത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് കഴിയുമെന്നും വിജയസാധ്യത കൂടുതല്‍ ഉള്ളത് സരിനാണെന്നും ജില്ല സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ജില്ലാ കമ്മറ്റി യോഗം ചേരും.

മണ്ഡലം കമ്മറ്റി യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. എന്നാല്‍ സരിന്‍ പാര്‍ട്ടി ചിഹ്നത്തിലാകുമോ മത്സരിക്കുകയെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.

ഇക്കാര്യത്തല്‍ തീരുമാനം ജില്ലാ കമ്മിറ്റിക്ക് കൈക്കൊള്ളാമെന്നാണ് സിപിഎം സംസ്ഥാന സമിതി അറിയിച്ചിട്ടുള്ളത്.

Exit mobile version