ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുകയറി അപകടം, യുവാവിന് ദാരുണാന്ത്യം

accident|bignewslive

തൃശൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി പാലാട്ടി വീട്ടില്‍ തോമസിന്റെ മകന്‍ ആല്‍ബിന്‍ ആണ് മരിച്ചത്.

ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയിലാണ് ബൈക്ക് ഇടിച്ചുകയറിയത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നെടുമ്പാശ്ശേരി എയര്‍പോര്‍റ്റിലെ ജീവനക്കാരനാണ് മരിച്ച ആല്‍ബിന്‍. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version