ജിം ട്രെയിനര്‍ വാടകവീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍, കൊലപാതകമാണെന്ന് സംശയം

murder|bignewslive

ആലുവ : ജിം ട്രെയിനറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവയിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിയായ സാബിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചുണങ്ങംവേലിയിലെ വാടകവീട്ടിനുള്ളിലാണ് ജിം ട്രെയിനറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുമുറ്റത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. ചുണ്ടിയില്‍ ജിമ്മില്‍ ട്രെയിനര്‍ ആണ് സാബിത്ത്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എടത്തല പൊലീസ് അന്വേഷണം തുടങ്ങി.

Exit mobile version