ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു, 43കാരന് ദാരുണാന്ത്യം

DEATH|BIGNEWSLIVE

മലപ്പുറം: ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ജില്ലയിലെ എടക്കരയിലാണ് സംഭവം. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതില്‍ സുരേഷാണ് മരിച്ചത്.

നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴരക്കാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കെ യുവാവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

പിന്നാലെ കുഴഞ്ഞുവീണു. സുരേഷിനെ ഉടന്‍ എടക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച പകല്‍ 11ന് വീട്ടുവളപ്പില്‍.

Exit mobile version