നവീന്‍ ബാബുവിന് ഒരു വീഴ്ചയുമുണ്ടായില്ല, കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന് പമ്പ് അനുവദിക്കുന്നതിനുള്ള ഫയല്‍ നീക്കത്തില്‍ വീഴ്ചയുണ്ടായില്ലെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍ ബങ്കിനായി ടി വി പ്രാശാന്തന്‍ അപേക്ഷ നല്‍കിയത് 2023 ഡിസംബര്‍ രണ്ടിനാണ്.

ചെങ്ങളായി പഞ്ചായത്ത് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത് 2024 ഫെബ്രുവരി 21നാണ്. പിന്നീട് കൃത്യമായ രീതിയില്‍ വൈകല്‍ ഇല്ലാതെ തന്നെ നടപടിക്രമങ്ങള്‍ മുന്നോട്ട് പോയി. മാര്‍ച്ച് 31ന് ജില്ലാ സപ്ലൈ ഓഫീസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കി.

ജില്ലാ സപ്ലൈ ഓഫീസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും റോഡിലെ വളവ് കാരണം ജില്ലാ പോലീസ് മേധാവി എന്‍ഒസി എതിര്‍ത്തിരുന്നു. ഇതോടെ എഡിഎം ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയും അനുമതി നല്‍കാമെന്നായിരുന്നു ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ട് കിട്ടിയത് സെപ്റ്റംബര്‍ 30നാണ്. ഈ റിപ്പോര്‍ട്ട് കിട്ടി ഒമ്പത് ദിവസത്തിനുള്ളില്‍ തന്നെ എഡിഎ നവീന്‍ ബാബു സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി ഫയലില്‍ ഒപ്പിട്ടുവെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Exit mobile version