കാസര്‍കോട്: മുപ്പത്തിയഞ്ചുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബോവിക്കാനത്താണ് സംഭവം. പൊവ്വല്‍ ബെഞ്ച്കോടതിയില്‍ പി എ ജാഫറിന്റെ ഭാര്യ അലീമ ആണ് മരിച്ചത്.
സംഭവത്തിന് പിന്നാാലെ ജാഫറിനെ കാണാനില്ല. ഇയാള്‍ ഒളിവില്‍ പോയതായി പോലീസ് പറയുന്നു. അതേസമയം, അലീമയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
സ്ത്രീധനത്തിന്റെ പേരില്‍ ജാഫര്‍ അലീമയെ പതിവായി മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇരുവരും തമ്മില്‍ രാത്രിയും വഴക്കുണ്ടായിരുന്നുവെന്നും പിന്നാലെയാണ് അലീമയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു.
കൂടാതെ അലീമയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കള്‍ ചേര്‍ന്ന് അലീമയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മക്കള്‍: നാസിയ, അംന, സഫ്ന, ഷിഫാന,സഫാന.