നിയന്ത്രണം വിട്ടു, കെഎസ്ആര്‍ടിസി ബസ് 11 കെവി ലൈനില്‍ ഇടിച്ചുകയറി അപകടം, അഞ്ച് പേര്‍ക്ക് പരിക്ക്

accident|bignewslive

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് 11 കെവി ലൈനില്‍ ഇടിച്ച് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ എരഞ്ഞിക്കലിലാണ് അപകടം സംഭവിച്ചത്. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. തൊട്ടില്‍പ്പാലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

എരഞ്ഞിക്കല്‍ കെഎസ്ഇബിക്ക് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ചെറിയ പൊട്ടിത്തെറിയുണ്ടായി. എന്നാല്‍ യാത്രക്കാരെല്ലാം ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കെഎസ്ഇബിക്ക് എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Exit mobile version