തിരുവനന്തപുരം: വയോധികയുടെ മാല പിടിച്ചു പറിച്ച് മുങ്ങിയ പ്രതിയെ ആര്യനാട് പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ആറ്റിങ്ങല്‍ കിഴുവിലം സ്വദേശി രാജീവിനെ (35) ആണ് പിടികൂടിയത്. വെള്ളനാട് മേപ്പാട്ടുമല പിള്ള വീട്ടില്‍ രാജമ്മ (72) യുടെ രണ്ടര പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് ഇയാള്‍ കവര്‍ന്ന് മുങ്ങിയത്.
വെള്ളനാട് വാളിയറ മഠത്തിന് സമീപം വച്ച് കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. നല്ല പൊക്കവും വണ്ണമുള്ള ഗ്രേ കളര്‍ ടീഷര്‍ട്ടും നീല കളര്‍ ജീന്‍സും ധരിച്ച് ഒരാള്‍ മാല പിടിച്ചു പറിച്ചു എന്നാണ് വിവരം ലഭിച്ചത്.
തുടര്‍ന്ന് ആര്യനാട് പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു.