മലപ്പുറം: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. മലപ്പുറം ജില്ലയിലെ എടവണ്ണ പാലപ്പറ്റയിലാണ് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് എടവണ്ണയിലെ ഇ എം സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. പാലപ്പെറ്റയിലെ ബസ്റ്റോപ്പിന് തൊട്ടടുത്തുവെച്ചാണ്് അപകടമുണ്ടായത്. ബസ്റ്റോപ്പിലുള്ള ആളുകളെ കയറ്റുന്നതിനായി കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുന്നതിനിടയാണ് അപകടമുണ്ടായത്.
വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റത്തിന്റെ തകരാറായിരിക്കാം അപകടകാരണമായതെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. 25 ഓളം യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.
അതേസമയം ബസിന്റെ ആറ് ടയറുകളും തേഞ്ഞ് പഴകിയിരുന്നു. ഇതും അപകടകാരണമാവാമെന്ന് നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും പറയുന്നു.